മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച യുവതാരമായി ഹാന്നിബൽ

20210521 114210
- Advertisement -

വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച അണ്ടർ 23 താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ യുണൈറ്റഡ് റിസേർവ്സ് ടീമിനായി നടത്തിയ പ്രകടനമാണ് താരത്തെ പുർസ്കാരത്തിന് അർഹനാക്കിയത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഹാന്നിബൽ നാലു ഗോളുകളും ഏഴ് അസിസ്റ്റും ഇത്തവണ അണ്ടർ 23 ടീമിനായി സംഭാവന ചെയ്തിരുന്നു. അടുത്ത കാലത്തായിരുന്നു ഹാന്നിബൽ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചത്.

യുണൈറ്റഡ് യൂത്ത് ടീമുകളിൽ തകർത്തു കളിക്കുന്ന ഹാന്നിബലിന് വലിയ ഭാവി ഉണ്ടെന്നാണ് യുണൈറ്റഡ് ആരാധകർ വിലയിരുത്തുന്നത്. ഉടൻ തന്നെ ഹാന്നിബൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിന്റെ ഭാഗമാകും. അടുത്ത സീസൺ പ്രീസീസണിൽ താരം ക്ലബിനൊപ്പം ഉണ്ടാകും. ഈ സീസണിൽ പരിക്ക് പ്രശ്നമായിരുന്നില്ല എങ്കിൽ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം മത്സരങ്ങൾ കളിക്കാൻ ഹാന്നിബലിന് കഴിഞ്ഞേനെ. 18കാരനായ ഹാന്നിബൽ എ എസ് മൊണാക്കോയിൽ നിന്നായിരുന്നു ഒരു സീസൺ മുമ്പ് യുണൈറ്റഡിൽ എത്തിയത്. 10 മില്യണോളം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൊണോക്കോയ്ക്ക് അന്ന് നൽകിയത്.

Advertisement