ബാഴ്സലോണയുടെ ഗോൾകീപ്പർ നെറ്റോ ഇനി ബൗണ്മതിൽ

Newsroom

20220808 010412
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ഗോൾ കീപ്പർ ആയ നെറ്റോ അവസാനം കാറ്റലൂണിയ വ്യവസ്ഥ വിട്ടു. പ്രീമിയർ ലീഗ് ക്ലബായ ബൗണ്മതാണ് താരത്തെ സ്വന്തമാക്കിയത്. 33കാരനായ ബ്രസീലിയൻ താരം ഇന്നലെ ഇംഗ്ലണ്ടിൽ എത്തി ട്രാൻസ്ഫർ പൂർത്തിയാക്കി. ഫ്രീ ട്രാൻസ്ഫറിൽ എത്തുന്ന താരം ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്.

2019ൽ വലൻസിയയിൽ നിന്ന് ആയിരുന്നു നെറ്റോ ബാഴ്സലോണയിലേക്ക് വന്നത്. ടെർ സ്റ്റേഗന് പരിക്ക് ആയ സമയത്ത് കുറച്ച് കാലം നെറ്റോ ബാഴായുടെ വല കാത്തു എങ്കിലും നിരാശയാർന്ന പ്രകടനമായിരുന്നു അദ്ദേഹത്തിൽ നിന്ന് കാണാൻ ആയത്. ബൗണ്മത് നെറ്റോയുടെ ആദ്യ ഇംഗ്ലീഷ് ക്ലബ് ആയിരിക്കും. മുമ്പ് യുവന്റസ്, ഫിയൊറെന്റിന എന്നീ ക്ലബുകൾക്ക് ആയും നെറ്റോ കളിച്ചിട്ടുണ്ട്.

Story Highlight: AFC Bournemouth confirm the signing of experienced goalkeeper Neto on a free transfer from Barcelona