പ്രതിരോധം ശക്തമാക്കാൻ ലമ്പാർഡ്, വോൾവ്‌സ് ക്യാപ്റ്റൻ കോണർ കോഡി എവർട്ടണിൽ എത്തും

പ്രതിരോധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വോൾവ്സ് ക്യാപ്റ്റനും ഇംഗ്ലീഷ് താരവും ആയ കോണർ കോഡിയെയും ടീമിൽ എത്തിക്കാൻ ഉറച്ചു ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. നിലവിൽ വോൾവ്സ് വിടാൻ താൽപ്പര്യം കാണിച്ച കോഡിയും ആയി എവർട്ടൺ കരാർ ധാരണയിൽ എത്തി.

ഈ സീസണിൽ ആദ്യം ലോണിൽ ആവും കോഡി എവർട്ടണിൽ എത്തുക. തുടർന്ന് വരും വർഷം താരത്തെ സ്വന്തമാക്കാനുള്ള സാധ്യത എവർട്ടണിനു ഉണ്ടായിരിക്കുന്നത് ആയിരിക്കും. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന എവർട്ടൺ ബെൽജിയം മധ്യനിര താരം ഒനാനയെ സ്വന്തമാക്കിയിരുന്നു.