അവസരം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കും, ഇന്ത്യന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഹാര്‍ദ്ദിക്

Hardikpandyaindiateam

തനിക്ക് ഇന്ത്യയുടെ ക്യാപ്റ്റന്‍സി അവസരം നൽകിയാൽ താന്‍ സന്തോഷത്തോടെ അത് സ്വീകരിക്കുമെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. അഞ്ചാം ടി20യിൽ രോഹിത് വിശ്രമം എടുത്തപ്പോള്‍ ഹാര്‍ദ്ദിക് ആണ് ഇന്ത്യയെ നയിച്ചത്.

രോഹിത് എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത ശേഷമാണ് ഈ മത്സരത്തിനിറങ്ങാതിരുന്നതെന്നും തനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നുവെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു. എന്നാൽ ഇപ്പോള്‍ ക്യാപ്റ്റന്‍സിയെ കുറിച്ചല്ല ചിന്തയെന്നും ലോകകപ്പ് വരുന്നതിനാൽ തന്നെ ഇന്ത്യന്‍ ടീമിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഏവരും ചിന്തിക്കുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.