മെഡിക്കലിൽ പരാജയപ്പെട്ടിട്ടും ആബേൽ ഹെർണാണ്ടസ് സി എസ് കെ എ മോസ്കോയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹൾസിറ്റി സ്ട്രൈക്കറായിരുന്ന ആബേൽ ഹെർണാണ്ടസ് അവസാന റഷ്യയിൽ എത്തി. റഷ്യൻ ക്ലബായ സി എസ് കെ എ മോസ്കോയുമായാണ് 27കാരനായ സ്ട്രൈക്കർ കരാർ ഒപ്പിട്ടത്. മൂന്ന് വർഷത്തെ കരാറിലാണ് ഹെർണാണ്ടസ് ഒപ്പുവെച്ചത്. ആദ്യ മെഡിക്കലിൽ പരാജയപ്പെട്ട ശേഷമാണ് താരം ക്ലബുമായി കരാറിൽ എത്തിയത്.

ആബേലിനെ സ്വന്തമാക്കാൻ ലീഡ്സ് യുണൈറ്റഡ് ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു‌. പക്ഷെ താര അവസാനം റഷ്യ തിരഞ്ഞെടുക്കുക ആയിരുന്നു. ഇതിനകം തന്നെ ആരംഭിച്ച റഷ്യൻ ലീഗിൽ വരുന്ന ഞായറാഴ്ച ആബേൽ അരങ്ങേറ്റം കുറിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial