ബാഴ്സലോണ യുവതാരം അബ്ദെ ക്ലബിൽ കരാർ പുതുക്കി, ഈ സീസൺ ലോണിൽ പോകും

യുവതാരം അബ്ദെ എസൽസൗലിയുടെ കരാർ ബാഴ്സലോണ പുതുക്കി. താരം 2026 വരെ നീണ്ട കരാർ ബാഴ്‌സലോണയിൽ ഒപ്പുവെച്ചു. 200 ദശലക്ഷം യൂറോ ആണ് കരാറിലെ ബൈ ഔട്ട് ക്ലോസ്. എഫ്‌സി ബാഴ്‌സലോണ താരത്തെ ഈ സീസണിൽ ഒസാസുനയിൽ ലോണിൽ അയക്കാനും തീരുമാനിച്ചു. ലോൺ കരാറിൽ താരത്തെ വാങ്ങാനുള്ള അവസരം ബാഴ്സലോണ നൽകിയിട്ടില്ല.

2021 സമ്മറിൽ ഹെർക്കുലീസിൽ നിന്ന് ആയിരുന്നു 19 കാരനായ മൊറോക്ക താരം എഫ്‌സി ബാഴ്‌സലോണയിൽ എത്തിയത്. അലാവെസിനെതിരായ മത്സരത്തിൽ ക്യാമ്പ് നൗവിൽ തന്റെ ആദ്യ ടീം അരങ്ങേറ്റം അബ്ദെ നടത്തി. സീനിയർ ലെവലിൽ 12 മത്സരങ്ങൾ കളിച്ച താരം ഒസാസുനയ്ക്ക് എതിരാറ്റ 2-2 സമനിലയിൽ ബാഴ്സലോണക്ക് ആയി തന്റെ ആദ്യ ഗോൾ നേടിയിരുന്നു.