85 മില്യൺ, ഡി ലിറ്റ് ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഡിഫൻഡർ!!

- Advertisement -

യുവന്റസിലേക്കുള്ള ഡി ലിറ്റിന്റെ വരവ് എല്ലാ സാങ്കേതിക നടപടികളും കഴിഞ്ഞ് ഔദ്യോഗികമായിരിക്കുകയാണ്. താരം അൻഹു വർഷത്തെ ദീർഘകാല കരാർ യുവന്റസിൽ ഒപ്പുവെച്ചു. ഡി ലിറ്റ് ഈ ട്രാൻസ്ഫറോടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഡിഫൻഡറായി മാറുകയാണ്. 85 മില്യണാണ് ഡിലിറ്റിനായി ആകെ യുവന്റസ് ചിലവാക്കുന്നത്. ഇപ്പോൾ 75 മില്യണും ഒപ്പം മറ്റു ബോണസുകളും നിബന്ധനകളുമൊക്കെ ആയി 10 മില്യണും യുവന്റസ് അയാക്സിന് നൽകേണ്ടി വരും.

സെന്റർ ബാക്കുകൾക്ക് മാർക്കറ്റിൽ വില കൂടി വരുന്ന കാലത്ത് ഡി ലിറ്റിനായി നൽകിയിരിക്കുന്നത് അത്ര വലിയ വില അല്ലെന്നും വേണം കണക്കാക്കാൻ. ഇതുവരെ ലിവർപൂൾ വാൻ ഡൈകിനെ വാങ്ങിയതായിരുന്നു ഒരു ഡിഫൻഡർക്കായുള്ള ഏറ്റവും വലിയ ട്രാൻസ്ഫർ തുക. അന്ന് 75 മില്യണാണ് ലിവർപൂൾ നൽകിയത്. ആ 75 മില്യൺ മുടക്കിയത് നഷ്ടമായിരുന്നില്ല എന്നത് ലിവർപൂളിന്റെ പിന്നീടുള്ള പ്രകടനങ്ങൾ കാണിച്ചിരുന്നു. ഡി ലിറ്റിനായി യുവന്റസ് മുടക്കിയ ട്രാൻസ്ഫർ തുക ഈ സീസണിൽ തന്നെ മറികടക്കാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയുടെ മഗ്വയറിനെ സ്വന്തമാക്കുകയാണെങ്കിൽ അതാകും ഈ ലോകത്തെ ഒരു ഡിഫൻഡർക്കായുള്ള ഏറ്റവും വലിയ ട്രാൻസ്ഫർ തുക. 86 മില്യണാണ് മഗ്വയറിനായി ലെസ്റ്റർ സിറ്റി ആവശ്യപ്പെടുന്നത്.

Advertisement