ലാലിഗ കിക്ക് ഓഫ് സമയം തീരുമാനം ആവാതെ കോടതിയിലേക്ക്

2019/20 സീസണിലേക്കുള്ള ലാ ലീഗ കിക്ക്‌ ഓഫ് സമയത്തെ ചെല്ലിയുള്ള പ്രശ്നങ്ങൾ സമവായത്തിൽ എത്താതിരുന്നതിനെ തുടർന്ന് കിക്ക്‌ ഓഫ് സമയം തീരുമാനിക്ക് കോടതി ഇടപെടും. സ്പാനിഷ് ഫുട്ബോൾ അസോസിയേഷനും ലാ ലീഗയും തമ്മില്ലുള്ള പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സ്പെയിൻ ദേശീയ സ്പോർട്സ് കൗൺസിൽ ഇടപെട്ടെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ലാ ലീഗയുടെ ടെലിവിഷൻ അവകാശങ്ങൾ സ്വന്തമായുള്ള ലാ ലീഗ വെള്ളി, തിങ്കൾ ദിവസങ്ങളിൽ മത്സരം നടത്താനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് വാദിക്കുകയായിരുന്നു.

തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉള്ള മത്സരങ്ങളെ ചെല്ലിയാണ് ഇരു കൂട്ടരും തമ്മിൽ തർക്കം ഉടലെടുത്തത്. ലാ ലീഗ തിങ്കളാഴ്ച മത്സരങ്ങൾ നടത്തുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചപ്പോൾ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഇതിന് എതിരെ രംഗത്ത് വരുകയായിരുന്നു. മാത്രവുമല്ല ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ കാരണം ആവശ്യമുള്ളപ്പോൾ മാത്രമേ വെള്ളിയാഴ്ച മത്സരങ്ങൾ മാത്രമേ നടത്താവു എന്നും സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ നിലപാട് എടുത്തു. ഇതോടെയാണ് പ്രശ്നങ്ങൾ കോടതിയുടെ മുൻപിൽ എത്തുന്നത്.