80 മില്യണിൽ കുറഞ്ഞ് ഒരു കളിയുമില്ല എന്ന് ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡി യോങ്ങിനെ സ്വന്തമാക്കാൻ ആകുമോ?

Img 20220609 211017

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന ടാർഗറ്റായ ഡിയോങ്ങിനെ അങ്ങനെ എളുപ്പത്തിൽ സ്വന്തമാക്കാൻ ആകില്ല. ഡിയോങ് ക്ലബ് വിടാൻ ഇനിയും തീരുമാനിച്ചിട്ടില്ല എന്നതും ഒപ്പം ബാഴ്സലോണ ചോദിക്കുന്ന തുക കുറയ്ക്കുന്നില്ല എന്നതും മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോങ്ങിനെ അവരുടെ മുഖ്യ താരമാക്കി മാറ്റാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എറിക് ടെൻ ഹാഗ് ഡിയോങ്ങിനെ ഇഷ്ട പൊസിഷൻ ആയ ഹോൾഡിങ് മിഡ്ഫീൽഡർ റോളിൽ കളിപ്പിക്കാം എന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഡിയോങ് തീരുമാനം എടുത്തിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇല്ല എന്നതും ഡിയോങ്ങിന് പ്രശ്നമാണ്.
20220515 133516

ബാഴ്സലോണക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഓഫർ ഉടൻ വെക്കും. എന്നാൽ 80 മില്യൺ യൂറോയിൽ കുറവാണെങ്കിൽ ബാഴ്സലോണ ആ ഓഫർ നിരസിക്കാൻ ആകും സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ബാഴ്സലോണക്ക് ഡിയോങ്ങിനെ വിറ്റാലെ പുതിയ താരങ്ങളെ വാങ്ങാം ആവുകയുള്ളൂ. 24കാരനായ ഡിയോങ് 2019 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.