“ഹർദിക് പാണ്ഡ്യയുടെ പോസിറ്റീവ് സമീപനം ഭാവിയിൽ ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് തെളിയിച്ചു”

Hardikpandya

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി ഹർദിക് പാണ്ഡ്യയുടെ പോസിറ്റീവ് സമീപനം ഭാവിയിൽ ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് തെളിയിച്ചുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ പ്രഥമ സീസണിൽ തന്നെ ഐ.പി.എൽ കിരീടം നേടിയിരുന്നു. ഇത്തവണത്തെ ഐ.പി.എല്ലിന്റെ കണ്ടെത്തലാണ് ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെന്നും ഹർദിക് പാണ്ഡ്യ ടീമിനെ മുൻപിൽ നിന്ന് നയിച്ചെന്നും ഹർഭജൻ സിങ്പറഞ്ഞു.

ഗ്രൗണ്ടിൽ ഇറങ്ങുന്ന സമയത്തെല്ലാം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുന്ന കളിക്കാരനാണ് വിരാട് കോഹ്‌ലിയെന്നും വിരാട് കോഹ്‌ലി ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് താൻ കരുതുന്നതെന്നും ഹർഭജൻ സിങ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിൽ ഇടം നേടിയ യുവതാരങ്ങൾക്ക് ലോകകപ്പിന് മുൻപ് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചതെന്നും ഹർഭജൻ സിങ് പറഞ്ഞു.

Previous articleആൻഫീൽഡ് വേണോ ഓൾഡ്ട്രഫോർഡ് വേണോ? ഡാർവിൻ നൂനസിനായി ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം
Next article80 മില്യണിൽ കുറഞ്ഞ് ഒരു കളിയുമില്ല എന്ന് ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡി യോങ്ങിനെ സ്വന്തമാക്കാൻ ആകുമോ?