അഫ്ഗാനിസ്ഥാന് മൂന്നാം ഏകദിനത്തിലും വിജയം

Afghanistan

അഫ്ഗാനിസ്ഥാന് മൂന്നാം ഏകദിനത്തിലും വിജയം. ഇന്ന് സിംബാബ്‍വേയെ 135 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് നഷ്ടത്തിൽ 37.4 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ വിജയം കരസ്ഥമാക്കിയത്.

സിക്കന്ദര്‍ റാസ(38), റയാന്‍ ബര്‍ള്‍(21) എന്നിവരാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. റഷീദ് ഖാന്‍ മൂന്നും മുഹമ്മദ് നബി, ഫസൽഹഖ് ഫറൂഖി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഹസ്മത്തുള്ള ഷഹീദി(38), മുഹമ്മദ് നബി(34*), റഹ്മത് ഷാ(17) എന്നിവരാണ് അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും ടെണ്ടായി ചടാരയും രണ്ട് വിക്കറ്റ് വീതം നേടി.