ആറ് വർഷങ്ങൾക്ക് ശേഷം റൊമെയ്ൻ സൈസ് വോൾവ്സ് വിട്ടു, ഇനി ബെസിക്റ്റസിൽ

Img 20220615 210056

വോൾസ്വിന്റെ താരമായിരുന്ന റൊമെയ്ൻ സെയ്‌സിനെ ബെസിക്‌റ്റാസ് സ്വന്തമാക്കി. തുർക്കി ക്ലബായ ബെസികസ് ഇന്ന് ഔദ്യോഗികമായി സെയ്സിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. അവസാന ആറു വർഷമായി സെയ്സ് വോൾവ്‌സിൽ ഉണ്ടായിരുന്നു. വോൾവ്സ് നേരത്തെ സയ്സിന് കരാർ നൽകിയിരുന്നു എങ്കിലും താരം ക്ലബ് വിടുമെന്ന് പ്രഖ്യാപിക്കുക ആയിരുന്നു.

2016ൽ ഫ്രഞ്ച് ക്ലബായ ആംഗേഴ്സിൽ നിന്ന് ചേർന്നതിന് വോൾവ്‌സിനായി 206 മത്സരങ്ങൾ സെയ്‌സ് കളിച്ചിട്ടുണ്ട്. കൂടാതെ 2018 ലെ പ്രമോഷനിലും വോൾവ്സിന്റെ പ്രതിരോധത്തിലെ നിർണായക അംഗമായിരുന്നു. മൊറോക്കോ ദേശീയ ടീമംഗവും കൂടിയാണ് സെയ്സ്.