മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്ക് സെന്റർ ബാക്മായ മാറ്റ്യസ് ഡി ലിറ്റിനെ സ്വന്തമാക്കാനായുള്ള ശ്രമം തുടരുകയാണ്. ഡി ലിറ്റിനെ വിൽക്കാൻ ബയേൺ തയ്യാറാണ്. 50 മില്യൺ മാത്രമാണ് ബയേൺ ട്രാൻസ്ഫർ തുകയായി ആവശ്യപ്പെടുന്നത്. മുമ്പ് 80 മില്യണു മുകളിൽ ഉണ്ടായിരുന്ന തുകയാണ് ഇത്.
ഡി ലിറ്റും യുണൈറ്റഡിൽ വരാൻ തയ്യാറാണ്. എന്നാൽ യുണൈറ്റഡ് ഇതുവരെ ഔദ്യോഗികമായി ഓഫർ സമർപ്പിച്ചിട്ടില്ല. 42 മില്യണും ആഡ് ഓണും ഉള്ള ഓഫർ നൽകാൻ ആണ് യുണൈറ്റഡ് നോക്കുന്നത്. ഇതിനായുള്ള ചർച്ചകൾ ആണ് നടക്കുന്നത്.
എവർട്ടൺ താരം ബ്രാന്ത്വെറ്റിനായും യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ബ്രാന്ത്വൈറ്റിനെ കൂടാതെയാണ് യുണൈറ്റഡ് ഡിലിറ്റിനായും ശ്രമിക്കുന്നത്.
ഡി ലിറ്റ് ബയേണിൽ അവസാന സീസണിൽ അത്ര നല്ല പ്രകടനമായിരുന്നില്ല നടത്തിയത്. ഫിറ്റ്നസ് ആണ് താരത്തിന്റെ പ്രധാന പ്രശ്നം. 2022 മുതൽ താരം ബയേണിൽ ഉണ്ട്. അയാക്സിൽ ഉള്ള കാലം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ലിറ്റിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. 24കാരൻ മുമ്പ് ടെൻ ഹാഗിനു കീഴിൽ അയാക്സിൽ കളിച്ചിട്ടുണ്ട്.
ക്ലബുകൾ തമ്മിൽ ഇപ്പോൾ ചർച്ചകൾ നടന്നിട്ടില്ല. എങ്കിലും ഇപ്പോൾ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ളത് ഡി ലിറ്റും ബ്രാന്ത്വൈറ്റുമാണ്. ഇവർ രണ്ടു പേരും യുണൈറ്റഡിൽ എത്തുക ആണെങ്കിൽ അത് ക്ലബിനെ അതിശക്തരാക്കും. ഇപ്പോൾ മികച്ച സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസും ക്ലബിൽ ഉണ്ട്.