പാബ്ലോ മാരി ആഴ്‌സണൽ വിട്ട് മോൻസയിൽ ചേർന്നു

Wasim Akram

ആഴ്‌സണലിന്റെ സ്പാനിഷ് പ്രതിരോധതാരം പാബ്ലോ മാരി ഇറ്റാലിയൻ ക്ലബ് മോൻസയിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ലോണിൽ സീരി എ ടീമിന് വേണ്ടി നന്നായി കളിച്ച താരത്തെ അവർ നിലനിർത്തുക ആയിരുന്നു. താരത്തിന് ആയി 6 മില്യൺ പൗണ്ട് ആണ് ഇറ്റാലിയൻ ക്ലബ് മുടക്കിയത്.

പാബ്ലോ മാരി

നേരത്തെ തന്നെ ക്ലബുകൾ തമ്മിൽ കരാർ ധാരണയിൽ ആയെങ്കിലും ജൂൺ 30 നു ആണ് കരാർ നിലവിൽ വന്നത്. ആഴ്‌സണലിൽ കളിക്കാൻ മിനിറ്റുകൾ ലഭിക്കാതെ വന്നപ്പോൾ ആയിരുന്നു മാരി ലോണിൽ പോയത്. കഴിഞ്ഞ സീസണിന്റെ ഇടയിൽ ഇറ്റലിയിൽ വച്ച് മിലാനിലെ മാളിൽ അക്രമിയുടെ കുത്തേറ്റ മാരി അത് അതിജീവിച്ചു ആണ് ഫുട്‌ബോളിലേക്ക് വീണ്ടും തിരിച്ചു വന്നത്.