ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെയെ സ്വന്തമാക്കുന്നതിനു അടുത്തു ടോട്ടനം ഹോട്‌സ്പർ. ക്രിസ്റ്റൽ പാലസിന്റെ എഫ്.എ കപ്പ്, എഫ്.എ കമ്മൂണിറ്റി ഷീൽഡ് ജയങ്ങളിൽ നിർണായക പങ്ക് വഹിച്ച എസെയും ആയി ടോട്ടനം വ്യക്തിഗത ധാരണയിൽ എത്തിയെന്നാണ് റിപ്പാർട്ടുകൾ.
നേരത്തെ ആഴ്‌സണലിൽ ചേരാൻ ആണ് താരത്തിന് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നിലവിൽ താരങ്ങളെ വിൽക്കാൻ ശ്രദ്ധ പതിപ്പിക്കുന്ന ആഴ്‌സണൽ എസെക്ക് ആയി ഇത് വരെ രംഗത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് എസെ ടോട്ടനത്തിൽ ചേരാൻ സമ്മതം മൂളിയത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ അടുത്ത് റിലീസ് ക്ലോസ് അവസാനിച്ച താരത്തെ പാലസും ആയി ചർച്ച നടത്തി സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമം.