വൈനാൽഡത്തിനു വേണ്ടി ബാഴ്സലോണയും ബയേണും

20210525 111437
- Advertisement -

ലിവർപൂൾ വിട്ട മധ്യനിര താരം വൈനാൾഡത്തെ സ്വന്തമാക്കാനായി ബാഴ്സലോണയും ബയേൺ മ്യൂണിക്കും രംഗത്ത്. ഫ്രീ ഏജന്റായ വൈനാൾഡം ബാഴ്സലോണയിലേക്ക് പോകാൻ ആണ് സാധ്യത കൂടുതൽ എങ്കിലും റൊണാൾഡ് കോമാൻ ബാഴ്സലോണയിൽ തുടരും എന്ന് വ്യക്തമായാലെ അതിന് സാധ്യതയുള്ളൂ. കോമാനെ ബാഴ്സലോണ പുറത്താക്കുക ആണെങ്കിൽ വൈനാൾഡം ബയേണിന്റെ ഓഫർ സ്വീകരിക്കും.

യൂറോ കപ്പ് തുടങ്ങും മുമ്പ് പുതിയ ക്ലബുമായി കരാർ ഒപ്പുവെക്കാൻ ആണ് വൈനാൾഡം ശ്രമിക്കുന്നത്. യൂറോ കപ്പിൽ ഹോളണ്ടിന്റെ ക്യാപ്റ്റൻ ആണ് വൈനാൾഡം. കഴിഞ്ഞ സീസണ ബാഴ്സലോണ 20 മില്യണോളം വാഗ്ദാനം ചെയ്തിട്ടും ലിവർപൂൾ വൈനാൾഡത്തെ വിട്ടുകൊടുത്തിരുന്നില്ല. ആ വൈനാൾഡമാണ് ഇപ്പോൾ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സക്ക് മുന്നിൽ ഉള്ളത്. 30കാരനായ വൈനാൾഡം 2016 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം താരം നേടി.

Advertisement