വാൻ ബിസാകയ്ക്ക് വേണ്ടി 55 മില്യൺ നൽകാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലണ്ടിന്റെ യുവ റൈറ്റ് ബാക്ക് വാൻ ബിസാകയെ സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ഒടുവിൽ 55 മില്യൺ നൽകി താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്. ഇത് സംബന്ധിച്ച് ധാരണയായതായി ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നു. ക്രിസ്റ്റൽ പാലസ് താരമായ ബിസാക കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്‌.

റൈറ്റ് ബാക്കിൽ നല്ല താരമില്ലാത്തത് ഏറെ കാലമായി യുണൈറ്റഡിനെ ബുദ്ധിമുട്ടിക്കുന്ന ഒരു ഘടകമാണ്. അതിന് ബിസാകയുടെ വരവോടെ അവസാനമായേക്കും. ഇപ്പോൾ ആശ്ലി യങ്ങും ഡിയാഗോ ഡാലോട്ടുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൈറ്റ് ബാക്കായി ഉള്ളത്. താരത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹമുള്ളതായാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിനൊപ്പമാണ് ബിസാകയുള്ളത്. ബിസാകയെ ഈ ആഴ്ച തന്നെ സൈൻ ചെയ്യാൻ ആണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

Previous articleകോപയുടെ ക്വാർട്ടറിൽ കടന്ന് കൊളംബിയ, വീഴ്ത്തിയത് ഖത്തറിനെ
Next articleവാറും അർമാനിയും രക്ഷക്ക്, സമനില കൊണ്ട് തടിതപ്പി അർജന്റീന