ഇനിയെസ്റ്റക്ക് കൂട്ടാവാൻ വെർമാലൻ ജപ്പാനിലേക്ക്

na

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ബാഴ്സലോണ ഡിഫൻഡർ തോമസ് വെർമാലൻ ജപ്പാനീസ് ക്ലബ്ബായ വിസെൽ കോബെയിൽ ചേർന്നേക്കും. ബാഴ്സ ഇതിഹാസം ഇനിയെസ്റ്റ നിലവിൽ കളിക്കുന്ന ക്ലബ്ബാണ് കോബെ. 34 വയസുകാരനായ വെർമാലൻ ബെൽജിയം ദേശീയ താരമാണ്. ജൂൺ അവസാനത്തോടെ ബാഴ്സയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ട്രാൻസ്ഫറിലാണ്‌ താരം ജെ ലീഗിൽ എത്തുന്നത്.

അയാക്‌സിലൂടെ സീനിയർ കരിയർ ആരംഭിച്ച വെർമാലൻ 2009 മുതൽ 2014 വരെ ആഴ്സണലിലാണ് കളിച്ചത്. പിന്നീട് ബാഴ്സയിൽ ചേർന്ന താരം ലോണിൽ റോമയിലും കളിച്ചു. ബാഴ്സക്ക് വേണ്ടി 53 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.