ഡേവിഡ് വിയ്യ ഇന്ത്യയിലേക്ക് വരില്ല എന്ന് ഏജന്റ്

- Advertisement -

സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ഡേവിഡ് വിയ്യ ഐ എസ് എല്ലിൽ എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ തള്ളി വിയ്യയുടെ ഏജന്റ് രംഗത്ത്. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങ വിയ്യ മുംബൈ സിറ്റിയിലേക്ക് എത്തും എന്ന തരത്തിൽ വാർത്തകൾ വിട്ടിരുന്നു. എന്നാൽ വിയ്യയുടെ ഏജന്റായ വിക്ടർ ഒനാറ്റെ ട്വിറ്ററിൽ ആ വാർത്ത നിഷേധിച്ചു കൊണ്ട് രംഗത്ത് എത്തി.

തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ജപ്പാൻ ക്ലബായ വെസ്സൽ കോബെയിലാണ് വിയ്യ കളിക്കുന്നത്. താരം അടുത്തിടെ രണ്ടു വർഷത്തേക്ക് ജപ്പാൻ ക്ലബുമായി കരാർ പുതുക്കിയിരുന്നു. അതുകൊണ്ട് തന്നെ മുംബൈ സിറ്റി ഡേവിഡ് വിയ്യയെ സ്വന്തമാക്കാൻ ശ്രമിച്ചാലും വൻ തുക തന്നെ ട്രാസ്ഫർ ഫീ ആയി നൽകേണ്ടി വരും. വിയ്യയുടെ ശംബളവും ഐ എസ് എൽ ക്ലബുകൾക്ക് ഇപ്പോൾ താങ്ങാനാവുന്ന ഒന്നല്ല‌.

ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള മുംബൈ സിറ്റി ഉടമകൾ ക്ലബ് വിക്കാൻ ഒരുങ്ങുകയാ‌ണ്. ക്ലബ് എടുക്കാൻ വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പാണ് രംഗത്ത് ഉള്ളത്. സിറ്റി ഗ്രൂപ്പാകും തങ്ങളുടെ ആദ്യ വമ്പൻ സൈനിംഗ് ആയി വിയ്യയെ കൊണ്ടുവരിക എന്നായിരുന്നു അഭ്യൂഹം.

Advertisement