ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ ബാഴ്സലോണയെ മറികടന്ന് ലിവർപൂൾ

- Advertisement -

ഇന്ന് മാഡ്രിഡിൽ നടന്ന ഫൈനലിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിവർപൂൾ തങ്ങളുടെ കിരീട നേട്ടം ആറാക്കി ഉയർത്തി. ഇതോടെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടമുള്ള ബാഴ്സലോണയുടെ നേട്ടം ലിവർപൂൾ മറികടന്നു. ഇനി എസി മിലാനും റയൽ മാഡ്രിഡും മാത്രമേ ലിവർപൂളിന് മുന്നിൽ ഉള്ളൂ.

എ സി മിലാണ് ഏഴു കിരീടങ്ങളും റയൽ മാഡ്രിഡിന് 13 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുമാണ് ഉള്ളത്. 1976-77, 1977-78, 1980-81, 1983-84, 2004-05 എന്നീ സീസണുകളിലാണ് ലിവർപൂൾ മുമ്പ് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. ഇത് ലിവർപൂളിന്റെ ഒമ്പതാം ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു.

കിരീടങ്ങൾ;
Real Madrid – 13
Milan – 7
Liverpool – 6
Barcelona – 5
Bayern ഹ- 5
Ajax – 4
Manchester United – 3
Inter – 3

Advertisement