വിയ്യ ന്യൂയോർക്ക് വിട്ടു, ഇനി ഇനിയെസ്റ്റക്കൊപ്പം കളിക്കാൻ ജപ്പാനിലേക്കോ ?

- Advertisement -

അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് സിറ്റി എഫ് സി വിട്ട ഡേവിഡ് വിയ്യ ജപ്പാനീസ് ലീഗിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. മുൻ ബാഴ്സ സഹതാരവും അടുത്ത സുഹൃത്തുമായ ആന്ദ്രെ ഇനിയെസ്റ്റ കളിക്കുന്ന വിസൽ കൊബേ ക്ലബ്ബിലേക്ക് മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെയാണ് ന്യൂയോർക്ക് സിറ്റിയുമായി കരാർ പുതുക്കില്ല എന്ന് വയ്യ പ്രഖ്യാപിച്ചത്.

വിയ്യ ജെ ലീഗിലേക്ക് മാറിയാൽ ലീഗിലെ മൂന്നാമത്തെ സ്പാനിഷ് തരമാകും. നേരത്തെ ഇനിയെസ്റ്റക്ക് പിന്നാലെ ഫെർണാണ്ടോ ടോറസും ജെ ലീഗ് ക്ലബ്ബായ സഗാൻ ടോസുവിലേക്ക് മാറിയിരുന്നു. നേരത്തെ സ്പാനിഷ് ദേശീയ ടീമിന് പുറമെ 2010 മുതൽ 2013 വരെ ബാഴ്സയിൽ ഒരുമിച്ച്‌ കളിച്ചവരാണ് വിയ്യയും ഇനിയെസ്റ്റയും.

Advertisement