വരാനെയുമായുള്ള ചർച്ചകൾ സജീവമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ തയ്യാറാവാത്ത ഫ്രഞ്ച് സെന്റർ ബാക്ക് വരാനെയെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വരാനെയുമായി ചർച്ചകൾ ആരംഭിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ ചെയ്യുന്നു. ഇനി ഒരു വർഷത്തെ കരാർ കൂടെ മാത്രമാണ് വരാനെക്ക് റയൽ മാഡ്രിഡിൽ ഉള്ളത്. വരാനെ ക്ലബ് വിടും എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരെസ് സൂചന നൽകിയിരുന്നു.

അറുപത് മില്യണ് ആണ് വരാനെക്ക് റയൽ ഇട്ടിരിക്കുന്ന തുക. അത് നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. ഹാരി മഗ്വയറിന് പങ്കാളിയായി ആണ് ഒരു സെന്റർ ബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തേടുന്നത്.. പരിചയ സമ്പത്തും ഒപ്പം വേഗതയും ഉള്ള വരാനെ യുണൈറ്റഡിന്റെ ഡിഫൻസീവ് പ്രശ്നങ്ങൾക്ക് പരിഹാരമായി മാറും എന്ന് ഒലെയും കരുതുന്നു. 28 വയസ്സുള്ള താരത്തിന് ഇനിയും നല്ല കാലം ബാക്കി കിടക്കുന്നു എന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Previous articleപ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടി ലിംഗാർഡ്
Next articleക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം