വരാനെയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Img 20210303 004153
Credit: Twitter
- Advertisement -

റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മടി കാണിക്കുന്ന ഫ്രഞ്ച് സെന്റർ ബാക്ക് വരാനെയെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വരാനെയുമായി ചർച്ചകൾ ആരംഭിച്ചതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഹാരി മഗ്വയറിന് പങ്കാളിയായി ഒരു സെന്റർ ബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തേടുന്നുണ്ട്. പരിചയ സമ്പത്തും ഒപ്പം വേഗതയും ഉള്ള വരാനെ യുണൈറ്റഡിന്റെ ഡിഫൻസീവ് പ്രശ്നങ്ങൾക്ക് പരിഹാരമായി മാറും എന്ന് ഒലെയും കരുതുന്നു.

എന്നാൽ വരാനയെ സ്വന്തമാക്കുക അത്ര എളുപ്പമാകില്ല. റയൽ മാഡ്രിഡിൽ റാമോസിനോളം തന്നെ പ്രാധാന്യമുള്ള താരമാണ് വരാനെ. റാമോസ് കരിയറിന്റെ അവസാനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വരാനെയെ കൂടെ നഷ്ടപ്പെടാൻ റയൽ തയ്യാറാകില്ല. സിദാന്റെയും പ്രിയ താരമാണ് വരാനെ. എങ്കിലും വൻ തുക സാലറിയായി ഓഫർ ചെയ്ത് വരാനെയെ ഇംഗ്ലണ്ടിൽ എത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കും.

Advertisement