കവാനി തിരികെയെത്തും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ

20210101 084257
Credit: Twitter

പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരികെയെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ഇറങ്ങും. അവസാന രണ്ടു മത്സരങ്ങളിലും ഗോൾ രഹിത സമനില ആയതിനാൽ ഇന്ന് വിജയം ആയിരിക്കും യുണൈറ്റഡ് ആഗ്രഹിക്കുന്നത്. പാലസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. രാത്രി 1.45നാണ് കിക്കോഫ്.

ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിയെ നേരിടേണ്ടതിനാൽ പ്രധാന താരങ്ങൾക്ക് ഒലെ ഗണ്ണാർ സോൾഷ്യാർ ചിലപ്പോൾ വിശ്രമം നൽകും. പരിക്ക് കാരണം അവസാന മത്സരങ്ങളിൽ ഇല്ലാതിരുന്ന എഡിസൻ കവാനി ഇന്ന് കളത്തിൽ ഉണ്ടാകും. എന്നാൽ പോഗ്ബ ഇന്നും ഉണ്ടാവില്ല. വാൻ ഡെ ബീക് ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. വിജയിച്ച് മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാൻ ആകും യുണൈറ്റഡ് ശ്രമം.