ഹുവാൻഫ്രാന് പകരക്കാരനാകാൻ ട്രിപ്പിയർ അത്ലറ്റികോയിലേക്ക്

- Advertisement -

ടോട്ടൻഹാം ഡിഫൻഡർ ട്രിപ്പിയർ അത്ലറ്റികോ മാഡ്രിഡിലേക്ക്. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും ചർച്ചയിലാണ്. വരും ദിവസങ്ങളിൽ കരാർ പ്രഖ്യാപിച്ചേക്കും. ഏകദേശം 20 മില്യൺ യൂറോയുടെ കരാറിലാണ് ഇംഗ്ലണ്ട് ദേശീയ താരമായ ട്രിപ്പിയർ സിമയോണിയുടെ ടീമിലേക്ക് മാറുന്നത്.

റൈറ്റ് ബാക്കായ ട്രിപ്പിയർ ഹുവാൻ ഫ്രാൻറെ പകരക്കാരനായാണ് മാഡ്രിഡിൽ എത്തുന്നത്. സെർജ് ഒറിയെ, കെയിൽ വാൾക്കർ പീറ്റെയ്‌സ് എന്നിവർ നിലവിൽ ടോട്ടൻഹാമിൽ റൈറ്റ് ബാക്ക് പൊസിഷൻ കളിക്കുന്നുണ്ട്. കൂടാതെ കോപ്പയിൽ അർജന്റീനക്കായി റൈറ്റ് ബാക്ക് കളിച്ച ഫോയ്ത്തും ടീമിലുണ്ട്. ട്രിപ്പിയർ നേരത്തെ നാപോളിയിലേക് പോയേക്കും എന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇരു ക്ലബ്ബ്ൾക്കും കരാറിൽ എത്താനായിരുന്നില്ല.

2015 ൽ ബേൺലിയിൽ നിന്നാണ് താരം ടോട്ടൻഹാമിൽ എത്തിയത്. ലോകകപ്പിൽ ഇംഗ്ലണ്ടിനായി താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Advertisement