ചെൽസിയുടെ യുവ സെന്റർ ബാക്കിനെ മിലാൻ സ്വന്തമാക്കും

Images (6)

ചെൽസിയുടെ യുവ താരം ഫകായോ ടൊമോരിയെ എ സി മിലാൻ സൈൻ ചെയ്യും. 23കാരനായ താരത്തിന് ചെൽസിയിൽ അധികം അവസരം ലഭിക്കാത്തതിനാൽ ടമോരിയും ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. തുടക്കത്തിൽ ആറു മാസത്തെ ലോണിൽ ആകും ടമോരി മിലാനിൽ എത്തുക. സീസൺ അവസാനം 33 മില്യൺ നൽകി സ്ഥിര കരാറിൽ താരത്തെ സൈൻ ചെയ്യാനും മിലാ ഒരുക്കമാണ്.

എന്നാൽ ടൊമോരിയെ വിൽക്കില്ല എന്ന് ലമ്പാർഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താരത്തിന് വലിയ ഭാവി ചെൽസിയിൽ കാണുന്നുണ്ട് എന്നും അതുകൊണ്ട് തന്നെ ലോൺ അല്ലാതെ വിൽക്കാൻ ഉദ്ദേശമില്ല എന്നും ലമ്പാർഡ് പറഞ്ഞിരുന്നു. എന്നാൽ ക്ലബ് വിൽക്കാൻ തന്നെ തയ്യാറാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയിൽ 2005 മുതൽ ഉള്ള താരമാണ് ടൊമോരി. നേരത്തെ ലമ്പാർഡിനൊപ്പം ഡാർബി കൗണ്ടിക്ക് വേണ്ടി ലോണിലും താരം കളിച്ചിരുന്നു.

Previous articleഅജയ് ഛേത്രിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി
Next articleഅരങ്ങേറ്റത്തിൽ നടരാജന് രണ്ട് വിക്കറ്റുകൾ, നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചു