ടൊളീസോയെ സൈൻ ചെയ്യാൻ ഒരുങ്ങി യുവന്റസ്

Newsroom

ഈ സമ്മറിൽ മിഡ്ഫീൽഡർക്കായുള്ള അന്വേഷണത്തിലാണ് യുവന്റസ്. ഇറ്റാലിയൻ മിഡ്ഫീൽഡർ ലൊകടെല്ലിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു പുതിയ മിഡ്ഫീൽഡറിലേക്ക് കൂടെ യുവന്റസിന്റെ ശ്രദ്ധ തിരിയുകയാണ്. ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരമയ ടൊളീസോ ആണ് യുവന്റസിന്റെ ട്രാൻസ്ഫർ ടാർഗറ്റായി മാറിയിരിക്കുന്നത്. കുറച്ചു വർഷങ്ങളായി അദ്ദേഹം മാസിമിലിയാനോ അല്ലെഗ്രിയുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ് ടൊളീസോ. നേരത്തെയും ടൊളീസോയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിച്ചിട്ടുണ്ട്.

നിലവിൽ ബയേണിൽ അദ്ദേഹത്തിന് ഒരു വർഷത്തെ കരാർ ശേഷിക്കുന്നുണ്ടെങ്കിലും ടൊളീസോയെ വിൽക്കാൻ ആണ് ജർമ്മൻ ക്ലബ് ആഗ്രഹിക്കുന്നത്. മാനുവൽ ലോക്കറ്റെല്ലിയെ ആണ് യുവന്റസ് അദ്യ ടാർഗറ്റായി കണക്കക്കുന്നത് എങ്കിലും അവസരം ലഭിച്ചാൽ ഇരുവരെയും സ്വന്തമാക്കാനും യുവന്റസ് ഒരുക്കമാണ്. 2017 മുതൽ ബയേണൊപ്പം ഉള്ള താരമാണ് ടൊളീസോ. ഫ്രഞ്ച് താരം ലിയോണിന്റെ യുവ ടീമുകളിലൂടെയാണ് വളർന്നു വന്നത്.