ആശിഖും രഹുൽ ബെഹ്കെയും തിരികെയെത്തി, അഫ്ഗാനെതിരായ ഇന്ത്യൻ ലൈനപ്പ് അറിയാം

Newsroom

അഫ്ഗാന് എതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായുള്ള ലൈനപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. അവസാനം ബംഗ്ലാദേശിന് എതിരെ ഇറങ്ങിയ ടീമിൽ നിന്ന് ചെറിയ മാറ്റങ്ങളുമായാണ് സ്റ്റിമാച് ഇന്ന് ഇന്ത്യയെ ഇറക്കുന്നത്. അറ്റാക്കിംഗ് സമീപനത്തോടെ തന്നെയാണ് സ്റ്റിമാച് ഇന്നും ഇന്ത്യയെ അണിനിരത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ തിളങ്ങിയ ആശിഖ് കുരുണിയൻ ആദ്യ ഇലവനിൽ തിരികെയെത്തി. സസ്പെൻഷൻ മാറി എത്തുന്ന രാഹുൽ ബെഹ്കെയും ആദ്യ ഇലവനിൽ ഇന്ന് ഇറങ്ങും.

സുനിൽ ഛേത്രി ആണ് ഇന്ത്യയെ ഇന്നും നയിക്കുന്നത്. ഗ്ലൻ മാർടിൻസും സുരേഷും ബ്രാണ്ടനും മധ്യനിരയിൽ ഉണ്ടാകും. മന്വീറും ഛേത്രിക്ക് ഒപ്പം അറ്റാക്കിൽ ഉണ്ട്. മലയാളി താരമായ സഹൽ അബ്ദുൽ സമദ് ഇന്നും ബെഞ്ചിലാണ്. ഗുർപ്രീത് ആണ് വല കാക്കുന്നത്. ജിങ്കനും സുഭാഷിഷ് ബോസും സെനയും ബെഹ്കയുമുള്ള 4 മെൻ ഡിഫൻസാണ് ഇന്ന്.

India XI: Gurpreet, Bheke, Sana, Sandesh, Subhashish, Glan, Suresh, Brandon, Ashique, Manvir, Sunil

Subs: Adil, Thapa, Bipin, Dheeraj, Pronay, Udanta, Apuia, Liston, Sahal, Akash, Pritam, Amrinder