തിയാഗോ ബയേണിൽ പരിശീലനത്തിന് എത്തില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മധ്യനിര താരം തിയാഗോ അൽകാന്റ്ര പരിശീലനത്തിന് എത്തില്ല. ക്ലബ് വിടുമെന്ന വാർത്തകൾ താരം കഴിഞ്ഞ ദിവസം തള്ളിയിരുന്നു എങ്കിലും ക്ലബ് വിടാൻ തന്നെയാണ് താരത്തിന്റെ ഉദ്ദേശം എന്ന് ഈ പുതിയ നീക്കത്തിലൂടെ മനസ്സിലാകുന്നു. ഇന്നാണ് ബയേൺ താരങ്ങൾ തിരികെ എത്തി പി സി ആർ ടെസ്റ്റ് എടുക്കേണ്ടത്‌. നാളെ പരിശീലനം ആരംഭിക്കുകയും ചെയ്യണം. എന്നാൽ തിയാഗോ ഇന്ന് ടെസ്റ്റ് എടുക്കാൻ എത്തില്ല.

തന്റെ ഭാവി തീരുമാനിക്കാൻ തനിക്ക് കുറച്ച് ദിവസം കൂടെ വേണമെന്നും അത് കഴിഞ്ഞ് ക്ലബിനെ ബന്ധപ്പെടാം എന്നുമാണ് ഇപ്പോൾ തിയാഗോ ക്ലബിനെ അറിയിച്ചിരിക്കുന്നത്‌. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും തിയാഗോ അൽകാന്റ്രയുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് വാർത്തകൾ. ലിവർപൂൾ,ബാഴ്സലോണ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് തിയാഗോയ്ക്ക് വേണ്ടി ഇപ്പോൾ രംഗത്ത് ഉള്ളത്. ഇപ്പോൾ ബയേണുമായി കരാർ ചർച്ചകളിൽ ഉടക്കി നിൽകുകയാണ് തിയാഗോ. അടുത്ത സീസണോടെ തിയാഗോയുടെ ബയേൺ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്.

അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്. ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒപ്പം ഉണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ് തിയാഗോ. മുമ്പ് ബാഴ്സലോണക്കായും താരം കളിച്ചിട്ടുണ്ട്.