സുവാരസിന് പരിക്കേറ്റതോടെ സ്ട്രൈക്കർ ഇല്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണ അവസാനം അയാക്സ് ഫോർവേഡ് ടാഡിചിനായി രംഗത്ത് വന്നിരിക്കുകയാണ്. വലൻസിയയുടെ സ്ട്രൈക്കർ റോഡ്രിഗോയെ സ്വന്തമാക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് ബാഴ്സലോണ ടാഡിചിലേക്ക് നീങ്ങിയത്. എന്നാൽ സീസൺ നടക്കുന്നതിനിടെ തങ്ങളുടെ ഒരു താരത്തെയും വിൽക്കാൻ ഒരുക്കമല്ല എന്ന് അയാക്സ് വ്യക്തമാക്കി.
അയാക്സിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ടാഡിച്. അദ്ദേഹത്തിനും അയാക്സിൽ തുടരാനാണ് താല്പര്യം എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സെർബിയൻ താരം ഡുസാൻ ടാഡിചിനെ രണ്ട് വർഷം മുമ്പാണ്
അയാക്സ് സ്വന്തമാക്കിയത്. ഇനിയും രണ്ട് വർഷത്തെ കരാർ ടാഡിചിന് ബാക്കിയുണ്ട്.