സുവാരസ് യുവന്റസിലേക്ക് തന്നെ പോകും എന്ന് ഉറപ്പാകുന്നു. യുവന്റസും സുവാരസും തമ്മിൽ കരാർ ധാരണയിൽ എത്തിയതായാണ് വാർത്തകൾ. താരം യുവന്റസിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും. 10 മില്യമ്മ് വർഷത്തിൽ വേതനം ലഭിക്കുന്നതാകും സുവാരസിന്റെ പുതിയ കരാർ. ബാഴ്സലോണ ക്ലബ് വിടാൻ ഒരുങ്ങുന്ന സുവാരസിന്റെ കരാർ റദ്ദാക്കി കൊടുക്കണം എന്ന് സുവാരസ് ആവശ്യപ്പെട്ടു എങ്കിലും യുവന്റസ് ബാഴ്സലോണക്ക് ചെറിയ ട്രാൻസ്ഫർ തുക നൽകാൻ തയ്യാറാണ്.
ക്ലബ് വിട്ട ഹിഗ്വയിന് പകരക്കാരനായാണ് യുവന്റസ് സുവാരസിനെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഡിബാല റൊണാൾഡോ സുവാരസ് കൂട്ടുകെട്ടാകും ഇനി യുവന്റസ് അറ്റാക്കിൽ കാണാൻ ആവുക. 2014 മുതൽ ബാഴ്സക്ക് ഒപ്പമിള്ള താരമാണ് സുവാരസ്. അവസാന ആറു സീസണുകളിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്.