സുവാരസ് ഇല്ലെങ്കിൽ ജെക്കോ, സ്ട്രൈക്കറെ തേടി യുവന്റസ്

യുവന്റസിന്റെ ലൂയിസ് സുവാരസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പകുതിക്ക് ആയതോടെ ക്ലബിന്റെ ശ്രദ്ധ റോമയുടെ താരമായ ജെക്കോയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. റോമ വിടാൻ ശ്രമിക്കുന്ന ജെക്കോ യുവന്റസിലേക്ക് വരാൻ സമ്മതം അറിയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റോമ മിലികിനെ സ്ട്രൈക്കറായി എത്തിക്കുകയാണെങ്കിൽ ജെക്കോയെ യുവന്റസിന് വിൽക്കാൻ തയ്യാറാകും എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

34കാരനായ ജെക്കോ അവസാന സീസണുകളിൽ എല്ലാം ഇറ്റാലിയൻ ലീഗിൽ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ്. 2015 മുതൽ താരം റോമയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. എണ്മപതിൽ അധികം ഗോളുകൾ ജെക്കോ റോമയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്. മുമ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്നെ പ്രായം ഏറെയുള്ള സ്ക്വാഡെന്ന പഴി കേൾക്കുന്ന യുവന്റസ് വീണ്ടും പ്രായമുള്ള താരങ്ങളെ സൈൻ ചെയ്യുന്നത് ആരാധകരുടെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്.