സ്പർസ് പരിശീലകനായി നിയമിതനായതിന് പിന്നാലെ വമ്പൻ സൈനിംഗിന് മൗറിനോ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ടീമിൽ എത്തിക്കാൻ മൗറീഞ്ഞോ ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകൾ. മുൻപ് മൗറീഞ്ഞോക്ക് കീഴിൽ ഇന്റർ മിലാനിലും, മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ച താരം നിലവിൽ ഫ്രീ എജന്റ് ആണ്. ജനുവരിയിൽ താരത്തെ ഒരിക്കൽ കൂടെ തനിക്ക് കീഴിൽ കളിപ്പിക്കാനാകും മൗറീഞ്ഞോയുടെ ശ്രമം.
ലോസ്ആഞ്ചലസ് ഗാലക്സി വിട്ട ഇബ്ര പുതിയ ക്ലബ്ബ്കളുമായി ചർച്ച ആരംഭിച്ചിരുന്നു. തന്റെ പഴയ ടീമായ മിലാനിൽ താരം ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. പക്ഷെ അപ്രതീക്ഷിതമായി മൗറീഞ്ഞോ പ്രീമിയർ ലീഗിൽ മടങ്ങി എത്തിയത് കാര്യങ്ങൾ മാറ്റി മറിച്ചേക്കും. മൗറിഞ്ഞോയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇബ്രഹിമോവിച് സ്പർസ് ട്രാൻസ്ഫറും പരിഗണിച്ചേക്കും.