ജനുവരിൽ ലെസ്റ്റർ സിറ്റി ആരെയും വിൽക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരിയിൽ ലെസ്റ്റർ സിറ്റിയുടെ താരങ്ങളെ സ്വന്തമാക്കാം എന്ന് ആരും കരുതണ്ട എന്ന് പരിശീലകൻ ബ്രണ്ടൺ റോഡ്ജസ്. ലെസ്റ്ററിന്റെ യുവതാരം ജെയിംസ് മാഡിസൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് റോഡ്ജസ് ക്ലബിന്റെ നിലപാട് വ്യക്തമാക്കിയത്. ജനുവരിയിൽ ഈ ടീമിനെ നിലനിർത്താൻ തന്നെയാണ് ടീമിന്റെ തീരുമാനം എന്ന് റോഡ്ജസ് പറഞ്ഞു.

നല്ല താരങ്ങളെ ലഭിക്കുകയാണെങ്കിൽ സ്വന്തമാക്കും എന്നും റോഡ്ജസ് പറഞ്ഞു. പുതിയ ആരും വന്നില്ല എങ്കിലും തന്റെ ടീം കരുത്തരാണെന്നും പരിശീലകൻ പറഞ്ഞു. ഇപ്പോൾ ഗംഭീര ഫോമിലാണ് ലെസ്റ്റർ സിറ്റി കളിക്കുന്നത്. 12 മത്സരങ്ങളിൽ നിന്ന് 26 പോയന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ് ലെസ്റ്റർ സിറ്റി ഇപ്പോൾ.