മുൻ യുവന്റസ് പരിശീലകനായ അലെഗ്രിയെ സ്വന്തമാക്കാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ടോട്ടനം പരിശീലകനാവാൻ വേണ്ടി അലെഗ്രിയെ സ്പർസ് സമീപിച്ചു എങ്കിലും ഇറ്റാലിയൻ പരിശീലകൻ ആ ഓഫർ നിരസിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലേക്ക് വരാൻ അലെഗ്രി താല്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. 53കാരനായ അലെഗ്രി 2019ൽ യുവന്റസ് പരിശീലക സ്ഥാനം രാജിവെച്ച ശേഷം ഇതുവരെ പുതിയ ജോലിയിൽ പ്രവേശിച്ചിട്ടില്ല. യുവന്റസിനൊപ്പം അഞ്ചു സീസണിൽ നിന്ന് 11 കിരീടങ്ങൾ നേടാൻ അലെഗ്രിക്ക് ആയിരുന്നു.
അലെഗ്രി സ്പർസിന്റെ ഓഫർ നിരസിച്ചത് റയൽ മാഡ്രിഡിലേക്ക് പോകാൻ ആണ് എന്നാണ് അഭ്യൂഹം. റയൽ മാഡ്രിഡ് പരിശീലക സ്ഥാനം സിദാൻ ഒഴിയു ആണെങ്കിൽ റയൽ അലെഗ്രിയെ പരിഗണിക്കും. പിർലോക്ക് പകരക്കാരനായി യുവന്റസും അലെഗ്രിയെ നോക്കുന്നുണ്ട്. സ്പർസ് ജോസെ മൗറീനോ പോയ ശേഷം ഒരു സ്ഥിര പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്. റയാൻ മേസൺ ആണ് ഇപ്പോൾ താൽക്കാലികമായി സ്പർസിനെ പരിശീലിപ്പിക്കുന്നത്.