അത്ലെറ്റിക്ക് ക്ലബ്ബിന്റെ പ്രതിരോധത്തെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്

- Advertisement -

സ്പാനിഷ് ക്ലബ്ബായ അത്ലെറ്റിക്ക് ബിൽബാവോയുടെ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ച് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. അത്ലെറ്റിക്ക് ക്ലബ്ബിന്റെ പ്രതിരോധതാരം ഉനായ് നുനെസിനെ സ്വന്തമാക്കാനാണ് ബയേണിന്റെ ശ്രമം.

ബയേൺ മ്യൂണിക്കിന്റെ പ്രതിരോധത്തിലെ നിക്കോളാസ് സുലേക്കും ലൂക്കാസ് ഹെർണാണ്ടസിനും പരിക്കേറ്റത്ത് കോച്ച് നിക്കോ കോവാചിന്റെ പ്രതിക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്‌. ബാക്സിലെ പ്രതിരോധ താരത്തെ എത്തിക്കാൻ ബയേൺ ശ്രമിക്കുന്നതിന് കാരണവും ഇതാണ്. 30 മില്ല്യൺ യൂറോ റിലിസ് ക്ലോസ് 2022 വരെ കരാറുള്ള നുനെസിനുണ്ട്. ഈ വർഷം സ്പാനിഷ് ദേശീയ ടീമിനായും ഉനയ് നുനെസ് കളിച്ചിട്ടുണ്ട്‌.

Advertisement