സെർജിനോ ഡെസ്റ്റിനായി പി എസ് ജിയും രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്സിന്റെ യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റിനായി ഫ്രഞ്ച് ക്ലബ് പി എസ് ജിയും രംഗത്ത്. താരം ബാഴ്സലോണയിലേക്ക് അടുക്കുന്നു എന്ന് വാർത്തകൾ വരുന്നതിന് ഇടയിലാണ് പി എസ് ജിയും രംഗത്ത് എത്തിയിരിക്കുന്നത്. 19കാരനായ താരവുമായി ക്ലബ് ചർച്ചകൾ നടത്തുന്നുണ്ട്. റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ അമേരിക്കൻ ദേശീയ ടീമിലെ താരമാണ്.

കഴിഞ്ഞ സീസണിൽ ഡെസ്റ്റ് അയാക്സുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ക്ലബിനും ഡെസ്റ്റിനെ എളുപ്പമായിരിക്കില്ല സ്വന്തമാക്കൽ. വലിയ തുക തന്നെ ഡെസ്റ്റിന് വേണ്ടി നൽകേണ്ടി വരും. ഈ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു. ബാഴ്സലോണയേക്കാൽ വലിയ തുകയാണ് പി എസ് ജി താരത്തിന് വാഗ്ദാനം ചെയ്യുന്നത്.