ടീമിൽ കളിക്കാൻ താല്പര്യമുള്ളവർ മാത്രം മതി എന്ന് ചെൽസി പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി വിട്ട് പോകാൻ ശ്രമിക്കുന്ന താരങ്ങൾക്ക് എതിരെ ചെൽസിയുടെ പുതിയ പരിശീലകൻ സാരി. ചെൽസിയുടെ ഒന്നാം ഗോൾകീപ്പറായ കോർതുവയും സ്റ്റാർ പ്ലേമേക്കർ ഹസാർഡും ചെൽസി വിടാനുള്ള ആഗ്രഹം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഗോൾകീപ്പർ കോർതുവയെ കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് സാരി തന്റെ നിലപാട് അറിയിച്ചത്.

ചെൽസിയിൽ കളിക്കാൻ താല്പര്യമുള്ളവർ മാത്രം കളിച്ചാൽ മതിയെന്നും അവരെ മാത്രമെ തനിക്ക് വേണ്ടു എന്നും സാരി പറഞ്ഞു. ഇന്നലെ തന്റെ ആദ്യാ കോമ്പറ്റിറ്റീവ് മത്സരത്തിൽ ചെൽസിയെ നയിച്ച സാരി പരാജയം രുചിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയാണ് കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. താരങ്ങൾ ഇനിയും മത്സരത്തിൽ ടീമിനായി നൽകേണ്ടതുണ്ട് എന്നും ചെൽസി പരിശീലകൻ മത്സരശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial