സാഞ്ചോയെ ജനുവരിയിൽ വിൽക്കില്ല എന്ന് ഡോർട്മുണ്ട്

- Advertisement -

ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു. താരത്തെ ഒരു കാരണം കൊണ്ടും ഈ ജനുവരിയിൽ ക്ലബ് വിടാൻ അനുവദിക്കില്ല എന്നാണ് ഡോർട്മുണ്ട് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ സാഞ്ചോയെ വിറ്റാൽ ജനുവരിയിൽ ഒരു പകരക്കാരനെ കണ്ടെത്താൻ ആകില്ല എന്നതാണ് ഡോർട്മുണ്ടിന്റെ ഈ തീരുമാനത്തിന് കാരണം. ഇപ്പോൾ ഡോർട്മുണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സാഞ്ചൊ.

മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം വൻ ക്ലബുകൾ ഒക്കെ സാഞ്ചോയെ സ്വന്തമാക്കാനായി നടക്കുന്നുണ്ട്. ജർമ്മനിയിൽ ഡോർട്മുണ്ടിനായി തകർപ്പൻ പ്രകടനമാണ് സാഞ്ചോ കാഴ്ചവെക്കുന്നത്‌. ഇപ്പോൾ വിറ്റില്ല എങ്കിലും ഡോർട്മുണ്ടിന് ഈ വരുന്ന സമ്മറിൽ സാഞ്ചൊയെ വിൽക്കേണ്ടി വരും.

Advertisement