അലക്സിസ് സാഞ്ചസ് ഇന്റർ മിലാനിലേക്ക്, പകുതി ശമ്പളം മാഞ്ചസ്റ്റർ നൽകും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചസിനെ സ്വന്തമാക്കാനുള്ള ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ ശ്രമങ്ങൾ വിജയിക്കുന്നു. ഇന്ന് കരാർ നടപടികൾ പൂർത്തീകരിക്കാൻ വേണ്ടി സാഞ്ചസ് ഇറ്റലിയിൽ എത്തുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും സാഞ്ചസ് ഇന്ററിൽ എത്തുന്നത്. ഒരു സീസൺ നീണ്ട ലോണിനു ശേഷം 15 മില്യൺ നൽകി ഇന്ററിന് സാഞ്ചസിനെ സ്വന്തമാക്കാം.

ഈ ഒരു വർഷം സാഞ്ചസിന്റെ പകുതി ശമ്പളം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ നൽകേണ്ടി വരും. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതം വേതനം കൈപറ്റുന്ന താരമാണ് സാഞ്ചസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമില്ലാത്ത താരങ്ങളെ വിൽക്കാനുള്ള സോൾഷ്യറിന്റെ ശ്രമങ്ങൾ വിജയിക്കുന്നതായി വേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊമേലു ലുകാകുവിനെ ഇന്റർ സ്വന്തമാക്കിയിരുന്നു. ലുകാകുവും സാഞ്ചേസിനെ ഇറ്റലിയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ററിൽ ഏഴാം നമ്പർ ആകും സാഞ്ചേസ് അണിയുക. ആഴ്സണലിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത് മുതൽ കളി മറന്നു നിൽക്കുകയാണ് സാഞ്ചസ്.

Previous articleജയ്പൂർ പിങ്ക്പാന്തേഴ്സിനെ അട്ടിമറിച്ചു യൂപി യോദ്ധ
Next articleബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയാണ് ലക്ഷ്യം – കൗട്ടീനോ