ജയ്പൂർ പിങ്ക്പാന്തേഴ്സിനെ അട്ടിമറിച്ചു യൂപി യോദ്ധ

പ്രോ കബഡി ലീഗിൽ ടേബിൾ ടോപ്പേഴ്സായ ജയ്പൂർ പിങ്ക് പാന്തേഴ്സിനെ പരാജയപ്പെടുത്തി യൂപി യോദ്ധ. ഈ സീസണിൽ മോശം പ്രകടനം തുടർന്ന് കൊണ്ടിരുന്ന യൂപി യോദ്ധ വമ്പൻ തിരിച്ച് വരവാണ് ഈ മത്സരത്തിലൂടെ നടത്തിയത്. 31-24 എന്ന സ്കോറിനാണ് പിങ്ക് പാന്തേഴ്സ് ജയിച്ചത്. പോയന്റ് നിലയിൽ അവസാനത്തിലിരിക്കുന്ന യൂപി യോദ്ധ ഇന്ന് ജയിച്ചത് പ്രോ കബഡി ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ശ്രീകാന്ത് ജാഥവും(7 പോയന്റ്സ്) സുരേന്ദർ ഗില്ലും(8പോയന്റ്സ്) ആയിരുന്നു യൂപി യോദ്ധായുടെ ഹീറോസ്. ആദ്യ പകുതിയിൽ (17-11) ആറ് പോയന്റ് ലീഡ് യൂപി നേടി. നിലവിൽ എട്ടാം സ്ഥാനത്താണ് യൂപി യോദ്ധ.