ബയേൺ വിടും എന്ന് പോർച്ചുഗീസ് യുവതാരം

പോർച്ചുഗീസ് യുവതാരം റെനാറ്റോ സാഞ്ചേസ് താൻ ഈ സീസൺ ഒടുവിൽ ബയേൺ മ്യൂണിക്ക് വിടുമെന്ന് അറിയിച്ചു‌. അവസരങ്ങൾ കുറഞ്ഞതാണ് സാഞ്ചേസിനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. പുതിയ പരിശീലകൻ നികോ കൊവാച് എങ്കിലും അവസരങ്ങൾ നൽകും എന്നാണ് കരുതിയത് എന്നും എന്നാൽ അതു ലഭിക്കുന്നില്ല എന്നും സാഞ്ചേസ് പറഞ്ഞു‌. ഈ സീസണിൽ വെറും നാലു മത്സരങ്ങളിൽ മാത്രമാണ് സാഞ്ചേസ് സ്റ്റാർട്ട് ചെയ്തത്.

2016ൽ ആയിരുന്നു വൻ തുകയ്ക്ക് സാഞ്ചേസ് ബയേണിൽ എത്തിയത്. യൂറോ കപ്പിൽ പോർച്ചുഗലിനെ ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്കുവഹിച്ച റെനാറ്റോയ്ക്ക് പക്ഷെ ബയേണിൽ കാര്യമായി തിളങ്ങാനായില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ക്ലബായ സ്വാൻസിയിൽ ലോണിൽ കളിച്ച സാഞ്ചേസിന് അവിടെ പരിക്കു വിനയായി. തനിക്ക് കൂടുതൽ കളിക്കണം എന്നേ ആഗ്രഹമുള്ളൂ എന്നും അതുകൊണ്ട് ക്ലബ് മാറേണ്ടി വരുമെന്നും സാഞ്ചേസ് പറഞ്ഞു. പി എസ് ജി അടക്കമുള്ള ക്ലബുകൾ സാഞ്ചേസിനായി രംഗത്തുണ്ട്.

Previous articleഇംഗ്ലണ്ടിന് കഷ്ടകാലം, റാഷ്ഫോർഡിനും പരിക്ക്
Next articleചെന്നൈയിനെ ചെന്നൈയിൽ ചെന്ന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്