ഇംഗ്ലണ്ടിന് കഷ്ടകാലം, റാഷ്ഫോർഡിനും പരിക്ക്

യൂറോ യോഗ്യതക്കായി ഇറങ്ങുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ വീണ്ടും പരിക്ക്. ലിവർപൂളിന്റെ റൈറ്റ് ബാക്ക് അലക്സാണ്ടർ അർനോൾഡ് പരിക്ക് കാരണം പിൻവാങ്ങിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിനും പരിക്കേറ്റിരിക്കുകയാണ്. ഇപ്പോൾ ഒറ്റയ്ക്ക് പരിശീലിക്കുന്ന റാഷ്ഫോർഡ് നാളെ ചെക്ക് റിപബ്ലിക്കിൻ എതിരെ കളിക്കില്ല എന്ന് ഉറപ്പായി. പക്ഷെ മോണ്ടെനെഗ്രോയ്ക്ക് എതിരെ റാഷ്ഫോർഡിനെ ഇറക്കാൻ കഴിയുമെന്നാണ് സൗത്ഗേറ്റ് പ്രതീക്ഷിക്കുന്നത്.

റാഷ്ഫോർഡ് ഉൾപ്പെടെ ഇതുവരെ ആറു താരങ്ങൾക്കാണ് ഇംഗ്ലീഷ് ക്യാമ്പിൽ നിന്ന് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലൂക് ഷോ, മാഞ്ചസ്റ്റർ സിറ്റി താരമായ ഡെൽഫ്, സ്റ്റോൺസ്, ചെൽസി താരമായ ലോഫ്റ്റസ് ചീക്, ലിവാർപൂൾ താരം അർനോൾഡ് എന്നിവർ നേരത്തെ പരിക്ക് കാരണം ക്യാമ്പ് വിട്ടിരുന്നു. റാഷ്ഫോർഡിന്റെ അഭാവത്തിൽ ഡോർട്മുണ്ട് താരം സാഞ്ചോ നാളെ ആദ്യ ഇലവനിൽ എത്തും എന്നാണ് കരുതുന്നത്.

Previous articleആറു വർഷം മുമ്പ് വരച്ച മെസ്സി ചിത്രം യാഥാർത്ഥ്യമാക്കിയ ഫുട്ബോൾ അത്ഭുതം
Next articleബയേൺ വിടും എന്ന് പോർച്ചുഗീസ് യുവതാരം