മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ചാംപ്യൻഷിപ് ക്ലബ്ബ് ഡർബി കൗണ്ടിയുമായി താരം ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ. ഫിലിപ് കൊക്കു പരിശീലിപ്പിക്കുന്ന ക്ലബ്ബിൽ കളിക്കാരനായും പരിശീലക സംഘത്തിൽ അംഗമായും താരം വന്നേക്കും എന്നാണ് സൂചനകൾ.
നിലവിൽ എം എൽ എസ് ക്ലബ്ബ് ഡി സി യുണൈറ്റഡിന്റെ കളിക്കാരനാണ് റൂണി. വാഷിംഗ്ടൻ ക്ലബ്ബ്മായി ഒരു വർഷത്തെ കരാർ താരത്തിന് ബാക്കിയുണ്ട്. 2004 മുതൽ 2017 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്രമണം നായിച്ച റൂണി പിന്നീട് 1 വർഷം എവർട്ടന് വേണ്ടിയും കളിച്ചു. യുണൈറ്റഡിൽ എത്തും മുൻപ് 2 വർഷം താരം എവർട്ടനിൽ തന്നെയാണ് കളിച്ചത്. 2003 മുതൽ 2018 വരെ ഇംഗ്ലണ്ട് ദേശീയ ടീമിലും അംഗമായിരുന്നു റൂണി.