മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ സെർജിയോ റൊമേരോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കും. ഡീൻ ഹെൻഡേഴ്സ്ണൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും എന്ന് ഉറപ്പായതോടെയാണ് സെർജിയോ റൊമേരോ യുണൈറ്റഡിൽ മൂന്നാം ഗോൾ കീപ്പറായി മാറിയിരുന്നു. അവസരം കിട്ടില്ല എന്ന് ഉറപ്പായതോടെ ക്ലബ് വിടാൻ റൊമേരോ ശ്രമിച്ചു എങ്കിലും ആ ശ്രമങ്ങൾ കാര്യമായി ഫലം കണ്ടിരുന്നില്ല. യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതോടെ ക്ലബ് വിടാം താരത്തെ അനുവദിക്കാത്തതിൽ വിമർശനവുമായി ഭാര്യ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ റൊമേരോ അമേരിക്കയിലേക്ക് പോകാൻ ആണ് നോക്കുന്നത്. അവിടെ ഒക്ടോബർ 29 വരെ ട്രാൻസ്ഫർ വിൻഡോ തുറന്നു കിടക്കുന്നുണ്ട്. റൊമേരോയെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ലോണിൽ താരത്തെ അയക്കുന്നത് ക്ലബിന് കൂടുതൽ ബാധ്യതകൾ നൽകിയേക്കും.
കഴിഞ്ഞ സീസൺ വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോൾ കീപ്പറായിരുന്ന റൊമേരോയ്ക്ക് യുണൈറ്റഡിൽ കാര്യമായ അവസരങ്ങൾ കിട്ടാറില്ല. അവസരങ്ങൾ കിട്ടിയപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ നടത്താൻ റൊമേരോയ്ക്ക് ആയിട്ടുമുണ്ട്. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഗോൾ കീപ്പറായായിരുന്നു റൊമേരോ അറിയപ്പെട്ടത്. 2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. അർജന്റീനയുടെയും ഗോൾ കീപ്പറായ റൊമേരോ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.