ബാഴ്സലോണയിലേക്ക് പോകാൻ കഴിയാത്തത് നിർഭാഗ്യകരം എന്ന് ഡിപായ്

- Advertisement -

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമായിരുന്നു ലിയോൺ ക്യാപ്റ്റൻ മെംഫിസ് ഡിപായ്. എന്നാൽ ഡിപായിയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആയില്ല. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ അവസാന നിമിഷം മുടങ്ങുക ആയിരുന്നു എന്ന് ഡിപായ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ചില നിയമ തടസങ്ങളാണ് പ്രശ്നമായത് എന്നും ലലൈഗ അധികൃതർ ആണ് ഇതിന് കാരണം എന്നും ഡിപായ് പറഞ്ഞു.

ബാഴ്സലോണയുമായി താൻ കരാർ ധാരണയിൽ എത്തിയതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലിയോണിൽ തന്നെ തുടരുകയാണ് ഡിപായ്. ഡച്ച് താരം നിരാശനാണെന്ന് ഡിപായുടെ ഏജന്റ് പറഞ്ഞു. വരുന്ന ജനുവരിയിൽ തന്നെ ബാഴ്സലോണയിലേക്ക് പോകാനുള്ള ശ്രമങ്ങൾ ഡിപായ് ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട് എന്നും താരം ആ ലക്ഷ്യത്തിൽ എത്തും എന്നും ഏജന്റ് പറയുന്നു.

Advertisement