കവാനിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം വൈകും

Img 20201007 224522
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് എഡിസൻ കവാനിയുടെ ക്ലബിനായുള്ള അരങ്ങേറ്റം വൈകും. കൊറോണ പ്രൊട്ടോക്കോൾ ആണ് കവാനിയുടെ അരങ്ങേറ്റം വൈകിപ്പിക്കുന്നത്. കവാനിക്ക് നിർബന്ധിതമായി ക്വാരന്റൈനിൽ കഴിയേണ്ടതുണ്ട്. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ യുണൈറ്റഡ് ഇറങ്ങുമ്പോഴേക്ക് കവാനിയുടെ ക്വാരന്റൈൻ കാലാവധി കഴിഞ്ഞിട്ടുണ്ടാകില്ല.

അതുകൊണ്ട് തന്നെ 17ന് നടക്കുന്ന ന്യൂകാസിലിന് എതിരായ മത്സരത്തിൽ കവാനി കളിക്കില്ല. കവാനിയുടെ അരങ്ങേറ്റം നടക്കുക അദ്ദേഹത്തിന്റെ മുൻ ക്ലബായ പി എസ് ജിക്ക് എതിരെ ആയിരിക്കും. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരമാകും ഇത്. യുണൈറ്റഡിന്റെ മറ്റൊരു സൈനിംഗ് ആയ അലക്സ് ടെല്ലസിന് ന്യൂകാസിലിന് എതിരായ മത്സരത്തിൽ തന്നെ അരങ്ങേറാൻ പറ്റും.

Advertisement