റോഹോ, മാറ്റിച്, യങ് എന്നിവരെ വിൽക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതോടെ ടീമിലെ അത്ര പ്രാധാന്യമില്ലാത്ത താരങ്ങളെ വിൽക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അർജന്റീന ഡിഫൻഡറായ റോഹോ, സെർബിയൻ മധ്യനിര താരം മാറ്റിച്, ക്ലബ് ക്യാപ്റ്റൻ കൂടിയായ ആശ്ലി യങ് എന്നിവരെയാണ് ക്ലബ് വിൽക്കാൻ ശ്രമിക്കുന്നത്. മൂന്ന് താരങ്ങൾക്കായും മറ്റു ക്ലബുകളിൽ നിന്ന് ഓഫർ കേൾക്കാൻ യുണൈറ്റഡ് തയ്യാറായി നിൽക്കുകയാണ്.

ക്ലബ് വിടുമെന്ന് ഉറപ്പായ റോഹോയ്ക്ക് പരിശീലനങ്ങളിൽ നിന്ന് ഇതിനകം തന്നെ അവധി നൽകിയിട്ടുണ്ട്. ഒലെ വന്നതിനു ശേഷം അവസരം കുറഞ്ഞ മാറ്റിച് നേരത്തെ തന്നെ ക്ലബ് വിടുമെന്ന് സൂചന നൽകിയിരുന്നു. ആശ്ലി യങിനാകട്ടെ പുതിയ കരാർ നൽകേണ്ടതില്ല എന്നും ക്ലബ് തീരുമാനിച്ചിട്ടുണ്ട്.

Advertisement