വൻ തുക വാഗ്ദാനം ചെയ്ത് അത്ലറ്റികോ, റോഡ്രിഗോയെ വിൽക്കാൻ ഒരുങ്ങി വലൻസിയ

വലൻസിയ ഫോർവേഡ്‌ റോഡ്രിഗോ അത്ലറ്റികോ മാഡ്രിഡിലേക് എന്ന് സൂചനകൾ. താരം വലൻസിയ പരിശീലനത്തിൽ നിന്ന് വിട്ട് നിന്നത് അത്ലറ്റികോ ട്രാൻസ്ഫർ പൂർത്തിയാക്കാൻ വേണ്ടിയാണ് എന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഹാമേസ് റോഡ്രിഗസിനെ റയലിൽ നിന്ന് സ്വന്തമാക്കാൻ പറ്റാതെ വന്നതോടെയാണ്‌ അത്ലറ്റികോ വളൻസിയൻ തരത്തിലേക്ക് ശ്രദ്ധ തിരിച്ചത്. ഏതാണ്ട് 60 മില്യൺ യൂറോയുടെ കരാറിലാകും താരം അത്ലറ്റിയിൽ എത്തുക.

28 വയസുകാരനായ താരത്തിന് നിലവിൽ 2022 വരെ അത്ലറ്റിയുമായി കരാറുണ്ട്. കഴിഞ്ഞ സീസണിൽ വലൻസിയക്ക് വേണ്ടി 51 മത്സരങ്ങൾ കളിച്ച താരം 15 ഗോളുകളും 10 അസിസ്റ്റുകളും നേടിയിരുന്നു. സ്പാനിഷ് ദേശീയ ടീമിന് വേണ്ടി 18 മത്സരങ്ങൾ റോഡ്രിഗോ കളിച്ചിട്ടുണ്ട്. 2018 ലോകകപ്പ് ടീമിലും അംഗമായിരുന്നു. 2014 ൽ ബെൻഫിക്കയിൽ നിന്നാണ് താരം വലൻസിയയിൽ എത്തിയത്.

Previous articleയുവതാരങ്ങളെ കളിപ്പിക്കാൻ മടിയില്ല എന്ന് ലമ്പാർഡ്
Next articleവെള്ളി മെഡല്‍ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍