സിറ്റിക്ക് കരുത്ത് കൂടും, അത്ലറ്റിക്കോ മാഡ്രിഡിന്റെ റോഡ്രി എത്തും

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ കരുത്ത് കൂട്ടുകയാണ്. മധ്യനിരയിലേക്ക് ഒരു വൻ സൈനിംഗ് തന്നെ നടത്താൻ ഒരുങ്ങുകയാണ് സിറ്റി. അത്ലറ്റിക്കോ മാഡ്രിഡിന്റെ മധ്യനിരക്കാരനായ റോഡ്രിയാകും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുക. റോഡ്രിയുടെ റിലീസ് ക്ലോസായ 65 മില്യൺ നൽകാൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചിരിക്കുകയാണ്. താരവും മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിലെത്തി.

22കാരനായ റോഡ്രി ഡിഫൻസീവ് മിഡ്ഫീൽഡറാണ്. ഫെർണാദീനോയ്ക്ക് പ്രായമാകുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പകരക്കാരനായാണ് റോഡ്രിയെ പെപ് കാണുന്നത്. കഴിഞ്ഞ സീസണിലായിരുന്നു വിയ്യാ റയൽ വിട്ട് റോഡ്രി അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. ഈ ട്രാൻസ്ഫർ മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിലെ ഏറ്റവും വല്യ ട്രാൻസ്ഫറായും മാറും.

Previous article12 വർഷങ്ങൾക്ക് ശേഷം ബ്രസീൽ വീണ്ടും കോപ്പയുടെ ഫൈനലിൽ
Next articleസ്മൃതി മന്ഥാന വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി കളിക്കാന്‍ മടങ്ങിയെത്തും, ദീപ്തി ശര്‍മ്മയ്ക്കൊപ്പം കളിയ്ക്കും